ഗുവാഹതി: ഇവര്‍ പുലിയാണ് കേട്ടോ. അല്ലെങ്കില്‍ ആ പുലിയെ രക്ഷിക്കാന്‍ ഇങ്ങനെയൊക്കെ സാഹസം കാട്ടുമോ. അസമിലെ ഗോകുല നഗറില്‍ പുലി അബദ്ധത്തിലാണ് പൊട്ടക്കിണറ്റില്‍ വീണത്. തികച്ചും അപ്രതീക്ഷിതമായാണ് അതിന് ജീവന് കിട്ടിയത്. അവിടത്തുകാര്‍ സ്നേഹിച്ചാല്‍ അങ്ങനെയാണ്, നോവിച്ചാല്‍….
നോവിച്ച പുലിക്ക് നാട്ടുകാര്‍ പണികൊടുത്തു. മനുഷ്യവസമേഖലയില് ചെന്ന് പുലി 60 വയസുള്ള ഗ്രാമീണനെ കൊന്നു. നാട്ടുകാര്‍ വിടുമോ. നൂറോളം പേര് ചേര്‍ന്ന് പിടികൂടി, അറുത്ത് മുറിച്ച് കറിവെച്ചു കൂട്ടി. അത് കഴിഞ്ഞയാഴ്ചത്തെ ശൗര്യം. എന്നാല്‍ കഴിഞ്ഞ ദിവസം വെള്ളം വറ്റിയ കിണറ്റില്‍ അബദ്ധത്തില്‍ വീണുപോയ പുലിയെ ഗോകുല്‍നഗര്‍ വാസികള്‍ അതിസാഹസികമായി രക്ഷപെടുത്തി. രണ്ടു മണിക്കൂറിലേറെ പണിപ്പെട്ട്.
ബുധനാഴ്ചയാണ് പുലിയെ കിണറ്റില്‍ കണ്ടത്. നാട്ടുകാര്‍ക്ക് പുലിയോടു ദയ തോന്നി. അവര്‍ മൃഗാശുപത്രിയിലും വന്യജീവി സംരക്ഷണ കേന്ദ്രത്തിലും അറിയിച്ചു. കിണറ്റില്കിടന്നിട്ടും തനിക്ക് ശൗര്യമൊട്ടും കുറവല്ലെന്ന് പുലി തെളിയിച്ചുകൊണ്ടിരുന്നു. പക്ഷേ, ഡോ. ബിജോയ് ഗഗോയ് സാഹസികമായി കിണറ്റില്‍ ഇറങ്ങാന്‍ തയാറായി. ഏണിയുമായി വനസംരക്ഷകരും കൂടി. ഡോ. കിണറ്റില്‍ ഇറങ്ങാതെതന്നെ പുലിക്ക് മയക്കുവെടിവെച്ചു. പിന്നെ കയറിട്ടു കെട്ടി കരയ്ക്കെത്തിച്ചു. രണ്ടു മണിക്കൂര്‍ അദ്ധ്വാനം. പിന്നീട് പുലിയെ അസം മൃഗശാലയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: