തീരത്ത് നാശം വിതച്ച് ഓഖി ചുഴലിക്കാറ്റ് ഒഴിഞ്ഞു. പക്ഷേ, അതിന്റെ തീവ്രവത ഇതുവരെ അവസാനിച്ചിട്ടില്ല. തീരവാസികള്‍ക്ക് എല്ലാം നഷ്ടമായി. ഉറ്റവര്‍, ബന്ധുക്കള്‍, തൊഴിലുപകരണങ്ങള്‍, വീട്…എല്ലാം. ഓരോ ദിവസവും മത്സ്യതൊഴിലാളികളുടെ മൃതശരീരങ്ങള്‍ കടലില്‍ ഒഴുകുന്നു. 200 ഓളം പേര് ഇനിയും തിരിച്ചെത്താനുണ്ട്. ഇവര്‍ ജീവനോടെയുണ്ടോ? ആശങ്കയും ഭീതിയുമായി കഴിയുകയാണ് തീരവാസികള്‍. സുനാമിയേക്കാള്‍ ഭീതി വിതച്ച ഓഖി ബാക്കിവെച്ചത്്? ജന്മഭൂമി ലേഖകന്‍ കെ.കെ. റോഷന് കുമാര്‍ ദുരിത തീരത്തിലൂടെ നടത്തിയ യാത്ര ഇന്ന് മുതല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: