കാക്കനാട്: ആരോഗ്യ സുരക്ഷ ഉപകരണങ്ങള്‍ക്ക് കൂടിയ നിരക്കില്‍ ജിഎസ്ടി ഈടാക്കിയ ഏഴ് സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകപ്പ് കേസെടുത്തു. ഇലക്ട്രോണിക് പേഴ്സണല്‍ വെയിങ് മെഷീന് 28 ശതമാനം നികുതി ഈടാക്കിയ ഇടപ്പള്ളിയിലെ സ്ഥാപനത്തിനെതിരെയാണ് കേസ്. ഡോക്ടര്‍മാര്‍ക്ക് നല്കുന്ന ഇലക്ട്രോണിക് പേഴ്സണല്‍ വെയിങ് മെഷീനുകള്‍ക്ക് അടുത്തിടെ ജിഎസ്ടി 18 ശതമാനമാക്കി കുറച്ചിരുന്നു. ഇക്കാര്യം മറച്ച് വെച്ച് കൂടുതല്‍ തുക ഈടാക്കിയതായി രേഖാമൂലം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ലൈസന്‍സില്ലാതെ വൈദ്യപരിശോധനാ ഉപകരണങ്ങളും ആയുര്‍വേദമെന്ന പേരില്‍ ഔഷധങ്ങളും വില്‍പ്പന നടത്തിയതിനാണ് മറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. എറണാകുളത്തും സമീപ ജില്ലകളിലുമായിരുന്നു പരിശോധന. മെഡിക്കല്‍ ഉപകരണങ്ങളുടെ പായ്ക്കറ്റുകളില്‍ വില, കമ്പനിയുടെ പേര്, നിര്‍മാണ തീയതി എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ രേഖപ്പെടുത്താതെ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് ആര്. രാം മോഹന്‍ അറിയിച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ വില്്ക്കുന്ന കൂടുല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. ആശുപത്രികളിലെ ചികിത്സാ ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാനും ലീഗല്‍ മെട്രോളജി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: