പറവൂര്‍: ബിജെപി വടക്കേക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.ജെ. ജിജേഷിനെ വധിക്കാന്‍ ശ്രമിച്ച കേസ് അന്വേഷണം എന്‍ഐഎയെ എല്‍പ്പിക്കണമെന്ന് ആവശ്യം. ആക്രമണം നടന്ന് അഞ്ചുദിവസം കഴിഞ്ഞിട്ടും പോലീസ് അന്വേഷണം തൃപ്തികരമായല്ല നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു. അക്രമികളെ സഹായിക്കുന്ന നിലപാടാണ് പോലീസിന്. എന്‍ഐഎ അന്വേഷണത്തിലൂടെ മാത്രമേ യാഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാനാകൂവെന്നുമാണ് ബിജെപി നിലപാട്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജിജേഷിന്റെ വീടാക്രമിച്ച് ബൈക്കുകള്‍ കത്തിച്ചത്. സംഭവം കമ്മ്യൂണിസ്റ്റ് – ജിഹാദികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് നിഗമനം. അതിനാല്‍, എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവിശ്യപ്പെട്ടു.
അക്രമികളെ പിടികൂടാതെ പോലീസ് അലംഭാവം കാണിക്കുന്നതിനെതിരെയും പ്രദേശത്ത് സമാധാനന്തരീക്ഷം നിലനിര്‍ത്താനും ബിജെപി വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കും. ബിജെപി പറവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളില്‍ 17ന് വാഹന പ്രചരണ ജാഥ നടക്കും. രാവിലെ 9 ന് മാല്ല്യങ്കരയില്‍ നിന്നാരംഭിക്കുന്ന ജാഥ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് മൂത്തകുന്നത്ത് സമാപിക്കുന്ന ജാഥ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന് അദ്ധ്യക്ഷനായി. ഒബിസി മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് അജി പോട്ടശ്ശേരി, വാര്‍ഡ് മെമ്പര്‍മാരായ ദീപുലാല്‍, അഡ്വ.സിംല രമേഷ്, ജനറല്‍ സെക്രട്ടറിമാരായ ടി.ജി. വിജയന്, അനില്‍ ചിറവക്കാട്, സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: