ചാലക്കുടി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സംസ്ഥാനത്തെ ഏക അച്ചുകൂടമായ കൊരട്ടി പ്രസിന് ജനുവരിയോടെ താഴ് വീഴും. ഇതിന്റെ ആദ്യഘട്ടമായി ഇവിടെ ജോലി ചെയ്യുന്ന 29 പേരില്‍ പതിനഞ്ച് പേരെ മഹാരാഷ്ട്രയിലുള്ള നാസിക്കിലെ പ്രസിലേക്ക് സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം തൊഴിലാളികള്‍ക്ക് ലഭിച്ചു. ഈ മാസം 31 നകം അവിടെ ജോലിയില്‍ പ്രവേശിക്കണം. ബാക്കിയുള്ള ഓഫീസ് ജീവനക്കാരടക്കമുള്ള 14 പേരെ ജനുവരി 15 ഓടെ സ്ഥലം മാറ്റുമെന്ന് പറയുന്നു. പ്രസ് അടച്ചു പൂട്ടന്നതിനെതിരെ തൊഴിലാളികള്‍ ഹൈക്കോടതിയില്‍ നല്കിയ കേസ് ജനുവരി 5 നാണ് വാദം കേള്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: