പുതുക്കാട്: കല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയര്പൊട്ടിതെറിച്ച് പ്ലാറ്റ് ഫോം അടര്‍ന്നു. തകിടിനിടയില് കുടുങ്ങി യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. വെള്ളാനിക്കോട് പുളിഞ്ചോട് തൃക്കൂക്കാരന്‍ റപ്പായി (62) ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന റബ്ബര്‍ഷീറ്റ് നിര്‍മ്മിക്കുന്നതിനുള്ള ആസിഡ് കുപ്പികള്‍ പൊട്ടി യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. ഇന്നലെ വൈകീട്ട് അഞ്ചിന് ആമ്പല്ലൂര്‍ – മരോട്ടിച്ചാല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബ്രദേഴ്സ് ബസിന്റെ പിന്‍വശത്തെ ടയറാണ് പൊട്ടിതെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ടയറിന്റെ മേല്‍ഭാഗത്തുള്ള ഇരുമ്പ് പാളി പിളര്‍ന്നാണ് യാത്രക്കാരന്റെ കാല് അതിലകപ്പെട്ടത്. ബസ്സിനകത്ത് രക്തം തളംകെട്ടിയ നിലയിലായിരുന്നു.
കാലിന് ഗുരുതരമായ പരിക്കേറ്റ റപ്പായി തൃശ്ശൂര്‍ എലൈറ്റ് മിഷന് ആസ്പത്രിയില്‍ ചികിത്സയിലാണ്. ആംമ്പുലന്‍സ് കിട്ടാതെവന്നതിനാല്‍ മുക്കാല്‍ മണിക്കുറോളം വൈകിയാണ് ഇയാളെ ആസ്പത്രിയിലാക്കിയത്.
കാപ്ഷന്‍: ടയര്പൊട്ടിതെറിച്ച് തകര്‍ന്ന ബസിന്റെ പ്ലാറ്റ്ഫോം
പ്രതികരിക്കാൻ ഇവിടെ എഴുതുക: