തലശ്ശേരി: റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ഇരുചക്രവാഹനം മോഷണം പോയി. ധര്‍മ്മടം മേലൂരിലെ രമ്യാ നിവാസില്‍ നീരജ് റാമിന്റെ കെ.എല്‍. 58 യു. 489 സുസൂക്കി ആക്‌സിസ് സ്‌കൂട്ടറാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട വാഹനം 4 മണിക്കൂറിനുള്ളില്‍ കാണാതാവുകയായിരുന്നു. ഷൊര്‍ണ്ണൂരിലേക്കുള്ള യാത്രക്കിടയില്‍ അജ്ഞാതനായ ഒരാള്‍ മൊബൈലില്‍ വിളിച്ചു വിവരം പറയുകയായിരുന്നുവെന്ന് വാഹന ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട സ്ഥലത്തിനടുത്തു നിന്നും സര്‍വ്വീസ് ബുക്ക് വീണു കിട്ടിയ വിവരമാണ് വിളിച്ചറിയിച്ചത്. തലശ്ശേരി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















