Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചുണ്ടില്‍ വിരിയും ചിത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:45 am IST
in Lifestyle

സുനിത

വൈകല്യങ്ങളെ അതിജീവിച്ച് ചുണ്ടുകള്‍കൊണ്ട് ചിത്രങ്ങള്‍ വിരിയിച്ച് സുനിത തൃപ്പാണിക്കര ദേശീയ പുരസ്‌കാര നിറവില്‍. കണ്ണൂര്‍ കുഞ്ഞിമംഗലം കുണ്ടംകുളങ്ങര സ്വദേശിനിയായ സുനിതയെ തേടി കഴിഞ്ഞ ദിവസം കേന്ദ്ര സാമൂഹിക സുരക്ഷാ ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ സര്‍ഗാത്മക പ്രതിഭാ ദേശീയ പുരസ്‌കാരമെത്തി.

ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും സുനിത പുരസ്‌കാരം ഏറ്റുവാങ്ങി. സഹോദരനും പ്രശസ്ത മൗത്ത് പെയിന്ററുമായ ഗണേഷ്‌കുമാര്‍ കുഞ്ഞിമംഗലത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന സുനിത ഇതിനകം മൂവായിരം ചിത്രങ്ങള്‍ തന്റെ ചുണ്ടിനാല്‍ ചാലിച്ച നിറക്കൂട്ടുകളിലൂടെ വരച്ചെടുത്തു കഴിഞ്ഞു.

സുനിത ചിത്രരചനയില്‍

കുഞ്ഞിമംഗലം കുണ്ടംകുളങ്ങരയിലെ തൃപ്പാണിക്കര വീട്ടില്‍ പരേതനായ കണ്ണന്‍ ദാര്‍മാന്റെയും ജാനകിയുടേയും മകളാണ് സുനിത. ചെറുപ്പത്തില്‍ത്തന്നെ പോളിയോ ബാധിതയായ സുനിത സ്‌കൂള്‍ പഠന കാലത്തുതന്നെ തന്റെ പരിമിതികളെ മറികടന്ന് മൗത്ത് ചിത്രരചനാ രംഗത്ത് സജീവമായിരുന്നു. പ്ലസ്ടു പഠനകാലത്ത് കൈകള്‍ക്ക് തളര്‍ച്ച ബാധിച്ചു. സഹോദരനായ ഗണേശനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഉയരങ്ങളില്‍ എത്തിച്ചേരുകയായിരുന്നു.

സമകാലിക ചുറ്റുപാടുകളിലെ യാഥാര്‍ത്ഥ്യങ്ങളെ സ്വന്തം ഭാവനയുമായി ചേര്‍ത്ത് മനോഹരചിത്രങ്ങളായി രൂപം നല്‍കുകയാണ് സുനിത. തന്റെ കലാസപര്യ തുടരുമ്പോള്‍ത്തന്നെ വിദൂര വിദ്യാഭ്യാസത്തിലൂടെ മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. എഴുത്തുകാരി കൂടിയായ സുനിത ഭിന്നശേഷിക്കാര്‍ക്കായുളള നാടകവും നൃത്തവും സംവിധാനം ചെയ്തിട്ടുണ്ട്. ചലന പരിമിതിയുളളവരുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഫ്‌ളൈ എന്ന സംഘടനയുടെ സജീവപ്രവര്‍ത്തകയാണ്.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും സുനിത പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍

2016ല്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ശ്രേഷ്ഠ വനിതാ പുരസ്‌കാരം നല്‍കി അനുമോദിച്ചിട്ടുളള സുനിതയുടെ പരിസ്ഥിതി സാമൂഹ്യ പ്രശ്‌നങ്ങളിലെ ഇടപെടല്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ തമ്പ്-16 പുരസ്‌കാരവും കഴിഞ്ഞ തവണ സുനിതയ്‌ക്ക് ലഭിക്കുകയുണ്ടായി. അസോസിയേഷന്‍ ഓഫ് മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിംഗ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ (എഎംഎസ്പിഎ) അംഗം കൂടിയാണ്.

സഹോദരന്റെ അകമഴിഞ്ഞ പിന്തുണയോടൊപ്പം അമ്മയുടേയും കുടുംബത്തിന്റെയും പ്രോത്സാഹനവും സഹായങ്ങളുമാണ് തന്റെ വളര്‍ച്ചയ്‌ക്ക് പിന്നിലെന്ന് സുനിത പറയുന്നു. കേന്ദ്ര സാമൂഹിക സുരക്ഷാ ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ സര്‍ഗാത്മക പ്രതിഭാ ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും പുരസ്‌കാരം രാഷ്‌ട്രപതി യില്‍ നിന്നും ഏറ്റുവാങ്ങാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും സുനിത പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

India

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു
Thiruvananthapuram

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

Samskriti

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

കോണ്‍ഗ്രസിന്റെ സൗജന്യ ബസ് യാത്ര നാടകം പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.