കാലടി: വടകരയിലെ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് സാമൂഹ്യ-കലാസാംസ്കാരിക പഠനമേഖലകളിലെ പ്രഗത്ഭര്‍ക്ക് നല്കുന്ന മലബാര്‍ അവാര്‍ഡ,് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറും കേരളകലാമണ്ഡലം കല്പ്പിതസര്വകലാശാലയില് അക്കാദമിക് ഡയറക്ടറുമായ ഡോ. സി. എം. നീലകണ്ഠന് സമ്മാനിച്ചു.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃത സാഹിത്യവിഭാഗവും മലബാര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ടാണ് അവാര്‍ഡ് സമ്മാനിച്ചത്.
പോണ്ടിച്ചേരി ഇന്‍ഡോ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ ഡോ. എസ്.എ.എസ്. ശര്‍മ, കേരളകാലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ. കെ. സുന്ദരേശന്, സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. ടി. മിനി, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. വി. കെ. വിജയന്, അഡ്വ. പാഴൂര്‍ പരമേശ്വരന്, വടക്കുമ്പാട് നാരായണന്, ഡോ. ആര്. സുതഷി, സംസ്കൃതസാഹിത്യവിഭാഗാധ്യക്ഷന് ഡോ. വി. ആര്. മുരളീധരന്, ഡോ. കെ. എം. സംഗമേശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: