കൊച്ചി: എറണാകുളം കരയോഗത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂര്‍ തെക്കേനടയില്‍ കാരക്കാട്ട് റോഡില്‍ ഗസ്റ്റ് ഹൗസ് നിര്‍മ്മിക്കും. നാളെ രാവിലെ 11ന് അഡ്വ. സി.കെ മേനോന് ശിലാസ്ഥാപനം നിര്‍വഹിക്കും. സി.എന്‍ ജയദേവന് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് കെ.പി.കെ മേനോന് അദ്ധ്യക്ഷത വഹിക്കും. കെ.വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ മുഖ്യാതിഥിയാകും. ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി.കെ ശ്രീകുമാരിയില്‍ നിന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന് ബ്രോഷര്‍ ഏറ്റുവാങ്ങും. വാര്‍ത്താസമ്മേളനത്തില്‍ കരയോഗം ജനറല്‍ സെക്രട്ടറി പി.രാമചന്ദ്രന്, സെക്രട്ടറി കെ.ജനാര്ദ്ദനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: