കൊച്ചി: കുസാറ്റിനെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പാസാക്കി മാറ്റുന്ന ഹരിത പദ്ധതി യുടെ ഭാഗമായുള്ള പാഴ്വസ്തുക്കളില് നിന്ന് പുസ്തകം പരിപാടിക്ക് മികച്ച തുടക്കം. ഉപയോഗ ശൂന്യമായ പേപ്പര്‍, പ്ലാസ്റ്റിക് ബാഗുകള്‍ കുപ്പികള്‍, പേനകള്‍ തുടങ്ങിയവ നല്കി നൂറുകണക്കിന് ആളുകള്‍ നോട്ട് ബുക്കുകളും പേപ്പര്‍ പേനകളും സ്വന്തമാക്കി. പാഴ്വസ്തുക്കള് ശേഖരിച്ച് 3000 ത്തോളം രൂപയ്ക്കുള്ള ബുക്കുകളും പേനകളും ആദ്യ ദിനം നല്‍കിയെന്ന് എന്‍എസ് എസ് ഭാരവാഹികള്‍ അറിയിച്ചു. സ്കൂള്‍ ഓഫ് എന്‍ജിനിയറിങ് പ്രിന്‍സിപ്പാള്‍ ഡോ. എം.ആര്. രാധാകൃഷ്ണ പണിക്കര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ധന്യ തുടങ്ങിയവര്‍ പങ്കെടുത്തു. കുസാറ്റിലെ നാഷണല്‍ സര്‍വ്വീസ് സ്കീമും, ഐറ്റിസിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: