തിരുവല്ല:മണ്ഡല കാലത്ത് നഗരത്തിലെ ഹോട്ടലുകള്‍ അമിത വില ഈടാക്കുന്നുഃവെന്ന ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിവിധ ഇടങ്ങളില്‍ വ്യാപക പരിശോധന. താലൂക്കിലെ ഹോട്ടലുകളിലും ബേക്കറികളിലും പച്ചക്കറികടകളിലും താലൂക്ക് സപ്ളൈഓഫീസര് സേവ്യര്‍ ഷാജി പി.എസിന്റെ നേതൃത്വത്തില്‍ ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ സ്മിതാ രാമകൃഷ്ണന്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ അജിതാകുമാരി ടി., രമ കെ. എന്നിവരുള്‍പ്പെട്ട സ്ക്വാഡാണ് പരിശോധന നടത്തിയത്. രണ്ട് ബേക്കറികളില്‍നിന്ന് പഴയകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ഹോട്ടലുകളിലെ ക്രമക്കേടുകള്‍ക്ക് താക്കീതും നല്‍കിയിട്ടുണ്ട്. വരുന്ന ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ളൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: