ആലുവ: ആലുവ നഗരത്തില്‍ ഭിക്ഷാടന മാഫിയ സജീവം. ആലുവയില്‍ ഭിക്ഷാടനം നടത്തുന്നവരില്‍ വളരെ ചുരുക്കം പേര് മാത്രമാണ് ശാരീരിക അവശതകള്‍ മൂലം ഭിക്ഷാടനം നടത്തുന്നത്. ഭിക്ഷാടനം നടത്തി തെരുവില്‍ കഴിഞ്ഞിരുന്ന രണ്ട് സ്ത്രീകളെ കുറച്ച് ദിവസം മുമ്പ് മാല മോഷണത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ മണപ്പുറം കേന്ദ്രീകരിച്ചാണ് ഭിക്ഷാടന മാഫിയയുടെ പ്രവര്‍ത്തനം. ഭിക്ഷാടനത്തിന്റെ മറവില്‍ ജീവിക്കുന്ന കുറ്റവാളികളും മദ്യപാനികളുമാണ് നഗരത്തിന്റെ പല ഭാഗങ്ങളില്‍ തമ്പടിക്കുന്നത്.
പകല്‍ സമയങ്ങളില്‍ പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങളുടെ പേരില്‍ ഭിക്ഷാടനം നടത്തുന്ന ഇക്കൂട്ടര്‍ രാത്രിയായാല്‍ മദ്യപിച്ച് പ്രശ്ങ്ങളുണ്ടാക്കലാണ് പതിവ്. ഇവര്‍ തമ്മില്‍ പരസ്പരമുളള കലഹവും മറ്റുള്ളവരെ സംഘം ചേര്‍ന്ന് ആക്രമിക്കലും പതിവാണ്. അനാശാസ്യ പ്രവര്‍ത്തനവും മോഷണവും പിടിച്ചുപറിയും ലഹരി ഇടപാടുകളും ഇവരെ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇവരില്‍ മലയാളികളും ഇതര സംസ്ഥാനക്കാരുമുണ്ട്. ഗരത്തില്‍ ബൈപാസ് അടിപ്പാതയിലും സ്വകാര്യ ബസ് സ്റ്റാന്‍ഡ് പരിസരവുമാണ് ഇവരുടെ താവളം. ഭിക്ഷാടന മാഫിയക്കു പിന്നില്‍ ഉന്നതതരുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: