മട്ടാഞ്ചേരി: തെറ്റിദ്ധാരണയുടെ പേരില്‍ നടന്ന കൊലപാതകക്കേസില്‍ യുവാവിന് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തമിഴ്നാട് സ്വദേശിയായ സുബ്ബയ്യ(57 )യെ കൊലപ്പെടുത്തിയ കേസ്സില്‍ തമിഴ്നാട് സ്വദേശി സത്യവേലു (29)വിനെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എസ്. ശരത്ചന്ദ്രന് ശിക്ഷിച്ചത്. 2015 ഫെബ്രുവരി രണ്ടിന് വൈകിട്ട് 7ന് തോപ്പുംപടി ബസ്സ് സാന്റിലാണ് കേസിനാസ്പദമായ സംഭവം.
പ്രതി സത്യവേലുവിന്റെ അച്ഛന് സുബ്ബയ്യ 2011ല്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ സുബ്ബയ്യയായിരുന്നുവെന്ന ധാരണയിലാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സിഐ സി.ജി.രവീന്ദ്രനാഥ്.എസ്.ഐ.അനില്‍ ജോര്‍ജ്ജ് എന്നിവരാണ് കേസ്സ് അന്വേക്ഷണം നടത്തിയത്. അഡ്വ. എം.ബി. സുനിയാണ് സര്‍ക്കാര്‍ പ്ലീഡര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: