വിശിഷ്ടമായ പച്ചമരുന്നുകളാല്‍ പ്രത്യേകം തയ്യാറാക്കിയ മുക്കുടി മരുന്ന് അഷ്ടമി ദിവസം അവകാശികളായ ത്യശൂര്‍ വടക്കാഞ്ചേരി കുട്ടഞ്ചേരി മൂസ് സോപാന നടയില്‍ സമര്‍പ്പിച്ചു. ഉല്‍സവസമയത്ത് ക്രമം തെറ്റിയുള്ള ഭഗവാന് അസ്വസ്തത അനുഭവപ്പെട്ടതിന്റെ ഭഗവാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചില പച്ചമരുന്നുകള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ചൂര്‍ണ്ണമാക്കി മൂസ് നടക്ക് വച്ചുവെരുന്നു. പുതിയ മണ്‍കലത്തില്‍ മോരില്‍ ചേര്‍ത്ത് തിടപ്പള്ളിയില്‍ ഉണ്ടാക്കുന്ന ഈ ഔഷധം ഉച്ചപൂജയുടെ പ്രസന്ന പൂജക്കാണ് നിവേദിക്കുന്നത് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകുമെന്ന വിശ്വാസത്താല്‍ ധാരാളം ഭക്തര്‍ മുക്കുടി വാങ്ങിക്കുവാന്‍ ക്ഷേത്രത്തിലെത്തും
















