തലയോലപ്പറമ്പ്: കുടിവെള്ള വിതരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ജലവിതരണം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.
അഷ്ടമി പ്രമാണിച്ച് വൈക്കം നഗരത്തിലേക്ക് മാത്രമാണ് ഇന്നലെ വെള്ളം വിതരണം ചെയ്യാനായത്. വെളളൂര്‍ വെളിയന്നൂര്‍ കുടിവെള്ള വിതരണ പദ്ധതിയുടെ മേവെള്ളൂരിലെ പ്ലാന്റിലാണ് ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ തീപിടുത്തമുണ്ടായത്. അഷ്ടമിക്ക് കുടിവെള്ള വിതരണം മുടങ്ങുമെന്ന ആശങ്കയുണ്ടയായിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രി തന്നെ യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ വൈക്കത്തെ കുടിവെള്ള വിതരണം നടത്താനായി. ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് കുടിവെള്ള വിതരണം പുനരാരംഭിക്കാന്‍ കുറഞ്ഞത് മൂന്ന് ദിവസമെടുക്കുമെന്നാണ് ജലഅതോറിട്ടി അധികൃതര്‍ പറയുന്നത്. കത്തി നശിച്ചത് പ്രധാന ഭാഗമായതിനാല്‍ അത് നന്നാക്കാന്‍ ഏറെ താമസം വരുമെന്നാണ് അധികൃതര്‍ പറയുന്നത്.
















