മൂവാറ്റുപുഴ: മുപ്പതാമത് എറണാകുളം റവന്യൂ ജില്ല സ്ക്കൂള് കലോല്‍സവത്തിന്റെ സമാപന സമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എല്‍ദോ എബ്രഹാം എംഎല്‍എ അദ്ധ്യക്ഷനായി. ജോയ്സ് ജോര്‍ജ്ജ് എംപി മുഖ്യഅതിഥിയായി. ചലച്ചിത്രതാരം സാജു നവോദയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. അരുണ്‍, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം, നഗരസഭാ വൈസ് ചെയര്മാന് പി.കെ.ബാബുരാജ്, നഗരസഭ ഉപ സമതി ചെയര്‍പേഴ്സണ്‍ ഉമാമത്ത് സലീം, കൗണ്‍സിലര്‍മാരായ കെ.എ. അബ്ദുള്‍ സലാം പി.വൈ.നൂറുദ്ദീന്‍, ജയ്സണ്‍ തോട്ടത്തില്‍, ബിന്ദു സുരേഷ്കുമാര്‍, സന്തോഷ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഉണ്ണികൃഷ്ണന് വി.ജി, ബിപിഒ എന്‍.ജി. രമാദേവി, എസ്എന്‍ഡിപി ഹൈസക്കൂള്‍ എച്ച്എം ധന്യ വി.എസ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ജയ്സണ്‍ പി.ജോസഫ്, ജോസ് മാനുവല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സാജു കൊടിയന്റെ ഹാസ്യ കലാപരിപാടികളും നടന്നു.
നങ്ങ്യാര്‍കൂത്തില്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും അപര്‍ണ്ണ വിജയന് ഒന്നാമത്
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നടന്ന എറണാകുളം റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം നങ്ങ്യാര്‍കൂത്തില്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി അപര്‍ണ്ണ വിജയന് ശ്രദ്ധേയയായി. കോതമംഗലം ഉപജില്ലയിലെ തൃക്കാരിയൂര്‍ ദേവസ്വം ബോര്‍ഡ് ഹൈസ്കൂളിലെ പത്താം ക്ലാസ്സുകാരിയായ അപര്‍ണ്ണ രാഷ്ട്രീയ സ്വയം സേവകസംഘം ജില്ലാ-താലൂക്ക് വിവിധ ചുമതലകള്‍ വഹിച്ചിരുന്ന തൃക്കാരിയൂര്‍ വണ്ടാനത്ത് പി.ജി. വിജയന്റെയും ഷീല വിജയന്റെയും മകളാണ്. തൃക്കാരിയൂര്‍ നൃത്താഞ്ജലി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയാണ്.
എച്ച്എസ് സംസ്കൃത നാടക മത്സരത്തില്‍, ആലുവ വിദ്യാധിരാജ ഒന്നാമത്
മൂവാറ്റുപുഴ: സംസ്കൃത നാടകമത്സരം ഹൈസ്കൂള്‍ വിഭാഗത്തില്‍ ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ ടീം ഒന്നാംസ്ഥാനം നേടി. ശ്രീരാമന്റെ ചരിത്രം മഹാവീര ചരിതം വിഷയമാക്കി പുരാണകഥാപാത്രങ്ങളെ തനിമയോടുകൂടി ആവിഷ്ക്കരിച്ചാണ് നേട്ടം കരസ്ഥമാക്കിയത്. 2015ല്‍ സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്. ടീമംഗമായ നിരുപമവേണുഗോപാല് ഓട്ടന്തുള്ളല്, പാഠകം, ചമ്പുപ്രഭാഷണം എന്നി ഇനങ്ങളില്‍ ജില്ലാതല ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. നെടുമ്പാശ്ശേരിയിലെ ബിസിനസ്സുകാരനായ വേണുഗോപാലിന്റെയും സീമയുടേയും മകളാണ്.
കന്നഡ പദ്യം ചൊല്ലല്‍ യുപി, എച്ച്എസ്എസ് നേട്ടങ്ങള്‍ കൊയ്ത് സഹോദരിമാര്‍
മൂവാറ്റുപുഴ: എറണാകുളം ജില്ലാ കലോത്സവത്തില്‍ യുപി, എച്ച്എസ്എസ് വിഭാഗം ഒന്നാം സ്ഥാനത്തോടെ നേട്ടം കൊയ്ത സഹോദരിമാര്‍ക്ക് അഭിമാനനേട്ടം. യുപി സ്കൂള്‍ വിഭാഗത്തില്‍ പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് സ്കൂളിലെ അനുഷ. എസ്. ഭട്ട്, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ അതേ സ്കൂളിലെതന്നെ സഹോദരി അഞ്ജലി. എസ്. ഭട്ടുമാണ് ഈ അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയ സഹോദരിമാര്‍. ബംഗ്ലൂരില്‍നിന്ന് ആലുവ വാഴക്കുളം പൊതിയല്‍ താമസമാക്കിയ കീഴ്മാട് ക്ഷേത്രം മേല്‍ശാന്തി സത്യഭട്ടിന്റെയും കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ആശയുടേയും മക്കളായ അനുഷ ഏഴാം ക്ലാസ്സിലും അഞ്ജലി പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമാണ്. എച്ച്എസ് വിഭാഗം കന്നടപദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീലക്ഷ്മി. എം.എസ് ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമാണ്.
.
വിധികര്ത്തക്കള്ക്കെതിരെ കോഴ ആരോപണം; മത്സരാര്‍ത്ഥിയുടെ മാതാവിന്റെ ആത്മഹത്യാഭീഷണി
മൂവാറ്റുപുഴ: മത്സര വേദികളില്‍ വിധികര്‍ത്താക്കളുടെ പക്ഷപാതത്തിനും അഴിമതിക്കുമെതിരെ സമാപനദിവസമായ ഇന്നലെയും വാക്കേറ്റവും ബഹളവുമുണ്ടായി. മത്സരസമയത്ത് വേദിയില്‍ പല്ല് പുറത്ത്കാണിക്കാന് പാടില്ലെന്ന കേരളനടന നിയമം കാറ്റില്‍ പറത്തി പല്ല് പുറത്ത് കാണിച്ച് ചിരിച്ച് ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മത്സരിച്ച ബെന്‍ സണ്ണിക്ക് ഒന്നാം സ്ഥാനം നല്കിയിതിന് പിന്നില്‍ കോഴയുണ്ടെന്നാരോപിച്ച് നേര്‍ത്ത് പറവൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ സ്റ്റെബിന് സാജന്റെ മാതാവാണ് മത്സരവേദികരികില് ആത്മഹത്യ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് പോലീസെത്തി മേലാധികാരികള്‍ക്ക് പരാതി എഴുതി നല്കാന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡിഡിക്കും വിജിലന്‍സിനും പരാതി നല്കി. കലയെ അപമാനിക്കുന്ന ഇത്തരം കാര്യങ്ങള്‍ കലോത്സവവേദികളില്‍ ഉണ്ടാവരുതെന്നും രക്ഷിതാക്കളും നൃത്താദ്ധ്യാപകരും പറഞ്ഞു. തുടര്‍ന്ന് മത്സരപ്രഖ്യാപനത്തിനുശേഷം പ്രതിഷേധം ഭയന്ന് വിധികര്‍ത്താക്കള്‍ വേദിയില്‍നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. പോലീസിന്റെ സഹായത്താല്‍ ഇവരെ ഓട്ടോയില്‍ കയറ്റിവിടുകയായിരുന്നു.
കേരള നടനം പെണ്‍കുട്ടികളുടെ ഹയര്‍സെക്കന്ററി വിഭാഗം കൃഷ്ണേന്ദുവിന് ഒന്നാംസ്ഥാനം
മൂവാറ്റുപുഴ: കേരളനടനം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ പൈങ്ങോട്ടൂര്‍ സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവിന് ഒന്നാംസ്ഥാനം. കലാമണ്ഡലം അഞ്ജലി സുനില്‍കുമാറിന്റെ ശിക്ഷണത്തില്‍ കഴിഞ്ഞ 13 വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന കൃഷ്ണേന്ദു തുടര്‍ച്ചയായ മൂന്നാം തവണയാണ് സംസ്ഥാന തലത്തില്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. വാരപ്പെട്ടി പിടവൂര്‍ കളപുരക്കുടി ഹരിദാസിന്റെയും മഹിളാമോര്‍ച്ച മണ്ഡലം സമിതിയംഗം സ്വപ്ന ഹരിദാസിന്റെയും മകളാണ്. സഹോദരന് കൃഷ്ണദാസ് എംബിവിപി കോതമംഗലം നഗര്‍ യൂണിറ്റ് പ്രസിഡന്റാണ്.
കേരള നടനം ആണ്‍കുട്ടികളുടെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ബെന്‍ സണ്ണി
മൂവാറ്റുപുഴ: കേരളനടനം ആണ്‍കുട്ടികളുടെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ എസ്എന്‍ഡപി എച്ച്എസ്എസ് ഉദയംപേരൂരിലെ ബെന്സണ്ണി ഒന്നാമതായി. കഴിഞ്ഞ പത്ത് വര്‍ഷമായി അഭ്യസനം നടത്തിവരുന്ന ബെന്സണ്ണി ആര്‍എല്‍വി ജോണി മാത്യുവിന്റെ ശിഷ്യനാണ്. അഞ്ച്പേര്‍ മത്സരിച്ച ഇനത്തില്‍ മികച്ച പ്രകടനം നടത്തിയാണ് സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയത്.
എച്ച്എസ് വിഭാഗം കേരളനടനം അനന്ദുവിന്
മൂവാറ്റുപുഴ: ഹൈസ്കൂള്‍ വിഭാഗം കേരളനടനത്തില്‍ മൂവാറ്റുപുഴ എസ്എന്‍ഡിപി ഹയര്‍സെക്കന്ററി സ്കൂളിലെ അനന്ദു സാജുവിന് ഒന്നാം സ്ഥാനം. ആദ്യമായി ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്ന എട്ടാം ക്ലാസ്സുകാരനായ അനന്ദു മൈലൂര്‍ മംഗലത്ത് സാജുവിന്റെ മകനാണ്.
അരങ്ങ് നിറഞ്ഞ് കളിച്ച് തിരുവാതിര: ഹയര്‍ സെക്കന്‍ഡറിയില്‍ എസ്എന്‍വിഎച്ച്എസ്എസ്
മൂവാറ്റുപുഴ: ജില്ലാ കലോത്സവത്തിലെ അവസാന ഇനമായ ഹയര്‍സെക്കന്ററി വിഭാഗം തിരുവാതിര കളിയില്‍ വാശിയേറിയ മത്സരമാണ് നടന്നത് . അരങ്ങ് നിറഞ്ഞ് ആടിയും പാടിയും കൈകൊട്ടിയും കുമ്മിയടിച്ചും കുരവയിട്ടും നിറഞ്ഞ സദസ്സിന്റെ കയ്യടി നേടിയ മത്സരത്തില്‍ പങ്കെടുത്ത ഒമ്പത് ടീമുകളെയും പിന്നിലാക്കി നോര്‍ത്ത് പറവുര്‍ നന്ത്യാട്ടുകുന്ന് ശ്രീനാരായണ വിലാസം ഹയര്‍ സെക്കന്ററി സ്കൂള്‍ ഒന്നാം സ്ഥാനത്തെത്തി.
എച്ച്എസ് വിഭാഗത്തില്‍ കുഴിപ്പിള്ളി സെന്റ് അഗസ്റ്റിന്‍സ്
മൂവാറ്റുപുഴ:” ഹൈസ്കൂള്‍ വിഭാഗം തിരുവാതിര കളിയില്‍ വൈപ്പിന്‍ കുഴിപ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ ടീം ഒന്നാം സ്ഥാനത്തെത്തി. ഹൈസ്കൂള്‍ വിഭാഗത്തിലും വാശിയേറിയ മത്സരമാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: