കൊച്ചി: സാഹിത്യം വായനയിലൂടെ പഠിക്കാമെങ്കിലും ശാസ്ത്ര വിഷയങ്ങള്‍ പഠന കാലയളവിലെ പഠിക്കാന്‍ കഴിയൂ എന്ന് ഡോ. എം. ലീലാവതി. പുസ്തകോത്സവ നഗരിയില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. മലയാളം പഠിക്കാന്‍ പണ്ട് വളരെ കുറച്ചു കുട്ടികളെ ഉണ്ടായിരുന്നുള്ളു. മറ്റു വിഷയങ്ങള്‍ക്ക് അഡ്മിഷന് ലഭിക്കാത്തത് കൊണ്ട് മലയാളം പഠിക്കാന്‍ വന്നവരാണ് കൂടുതല്‍. മലയാളത്തില്‍ എന്ത് പഠിക്കാനിരിക്കുന്നു എന്നായിരുന്നു പലരുടെയും ചിന്തയെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ തത്വശാസ്ത്ര ഗവേഷണങ്ങളെ കുറിച്ചുള്ള സെമിനാറും സംഘടിപ്പിച്ചിരുന്നു. നിരവധി പുസ്തകങ്ങളുടെ പ്രകാശനവും ഇന്നലെ നടന്നു. കീഴ്മാട് അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: