കൊച്ചി: ഒരു തലമുറ ഹീറോ ആയി കണ്ടവരാണ് മുകുന്ദനും കാക്കനാടനും ഒ.വി വിജയനുമെന്ന് വി.എം. സുധീരന്. വിദ്യാര്‍ഥി സമൂഹത്തെ ഇവര്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കത്തുകളില്‍ കൂടി കൈമാറിയിരുന്ന സൗഹൃദം പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ്. വായനയുടെയും കത്തിന്റെയും പിന്മാറ്റം മനുഷ്യബന്ധങ്ങളില്‍ വന്ന അകല്‍ച്ച എടുത്തുപറയേണ്ടതാണ്. വായിക്കുന്നവര്‍ വായിക്കുന്നുണ്ട്, പഠിക്കുന്നവര്‍ പഠിക്കുന്നുമുണ്ട്. പക്ഷെ പഴയ തലമുറയെ പോലെ ആസ്വദിച്ചും ആശയങ്ങള്‍ ഉള്‍ക്കൊണ്ടും വായിക്കുന്നവരുടെ എണ്ണം നന്നേ കുറഞ്ഞെന്നും പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് സുധീരന് പറഞ്ഞു. നെറ്റും മൊബൈലും വായന കുറച്ചു. പക്ഷെ വായനയുടെ അനുഭവം വ്യക്തിയുടെ പൂര്‍ണ വികാസത്തിന് അനിവാര്യമാണ്. ഇന്നും മനസിനെ സ്പര്‍ശിക്കുന്ന പുസ്തകങ്ങള്‍ പഴയ തലമുറയ്ക്ക് ലഭിച്ച ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ സംസ്കാരം വിമര്‍ശനത്തിലൂടെ വളര്‍ന്ന സംസ്കാരമാണെന്ന് പ്രമുഖ എഴുത്തുകാരന് അനന്ദ് നീലകണ്ഠന്. ഭാരതീയ സംസ്കാരത്തെ ഗീതയോ ബൈബിളോ ആക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ സംസ്കൃതി എല്ലാ ചിന്തകളെയും ഉള്‍ക്കൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ഇതിഹാസങ്ങളെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഇതിഹാസങ്ങള്‍ക്കും നിരവധി വ്യാഖ്യാനങ്ങള്‍ വന്നിട്ടുണ്ട്. ഇതില്‍ ഏത് ശരി, ഏത് തെറ്റെന്ന് കണ്ടെത്തുന്നത് ഏറെ പ്രയാസകരമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഡോ. സുനില്‍ പി. ഇളയിടം, കാവാലം ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: