കോട്ടയം: കേരളത്തിലെ സര്‍വ്വകലാശാലകളിലെ സംവരണം അട്ടിമറിക്കുന്ന പ്രവണത അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് എസ്സി,എസ്ടി സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എ.പി. കക്കാട്് ആവശ്യപ്പെട്ടു. ഡോ.ബി.ആര്‍.അംബേദ്കറുടെ 61-ാം പരിനിര്‍വ്വഹണദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വര്‍ക്കിങ് ചെയര്‍മാന്‍ കെ.കെ.മനോജ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സി.എസ്.രാജന്‍, ബിനോയ്.എം.ബി, വിനോദ്.എം.എന്‍, ജോബി എബ്രഹാം, വിഷ്ണുരാജ്.ടി.ഡി, മനോജ് കടപ്ലാമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
















