മലപ്പുറം: വിവിധ വിഷയങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കാറ്ററിംഗ് അസോസിയേഷന് 12ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാറ്ററിംഗ് മേഖലക്ക് ജിഎസ്ടി അഞ്ച് ശതമാനമാക്കുക, അനധികൃത കാറ്ററിംഗ് സര്‍വ്വീസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, പാചകവാതകം ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ. രാവിലെ 10ന് ഉമ്മന്‍ ചാണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമാപന സമ്മേള നും എ. സമ്പത്ത് എംപി ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ടി. കെ. രാധാകൃഷ്ണന്, സുരേഷ് ഇ. നായര്‍, വി.ഷാഹുല്‍ ഹമീദ്, ഷംസു നാലകത്ത് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: