ചിറക്കല്‍: ചിറക്കലില്‍ ശബരിമലയ്‌ക്ക് പോകാന്‍ വേണ്ടി മാലയിട്ട യുവാവിനെ മുസ്ലീം തീവ്രവാദികളായ ഒരു സംഘം അക്രമിച്ചു. ചിറക്കലിലെ വിഷ്ണുവിനാണ് (20) പരിക്കേറ്റത്. ശബരിമലയ്‌ക്ക് പോകാന്‍ വേണ്ടി അണിഞ്ഞ മാല അക്രമിസംഘം പൊട്ടിക്കുകയും ചെയ്തു. ചിറക്കല്‍ മേഖലയില്‍ വ്യാപകമാവുന്ന ലൗ ജിഹാദിനെക്കുറിച്ച് പോലീസിന് വിവരം കൊടുത്തതിനാണ് വിഷ്ണുവിനെ അക്രമിച്ചതെന്ന് കരുതുന്നു. ബിലാല്‍, ആമീന്‍ എന്നിവരാണ് അക്രമത്തിനു പിന്നില്‍. ഹിന്ദു പെണ്‍കുട്ടികളെ വലവീശി ചൂഷണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ബിലാല്‍. നാട്ടുകാരുടെയും എസ്‌ഐ ശ്രീജിത്ത് കൊടേരിയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെയും സമയോചിതമായ ഇടപെടല്‍ പ്രദേശത്ത് രൂപപ്പെട്ട സംഘര്‍ഷം ഒഴിവാക്കി.
















