തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും കാണാതായ വീട്ടമ്മയെ രണ്ട് കിലോമീറ്റര്‍ മാറി ആളൊഴിഞ്ഞ പറമ്പില്‍ അവശ നിലയില്‍ കണ്ടെത്തി. ശ്രീകണ്ഠപുരം കോട്ടൂരിലെ സി.കെ.ശ്യാമള (65)യെയാണ് ഇന്നലെ രാവിലെ 10 മണിയോടെ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഇവരെ കാണാതായത്. ഒപ്പമുണ്ടായിരുന്ന മകന്‍ മരുന്നു വാങ്ങാന്‍ പോയി തിരിച്ചുവന്നപ്പോഴാണ് അമ്മയെ കാണാതായത്. അവശയായ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















