ഇരിട്ടി: കെഎസ്എഫ്ഇ പ്രവാസി ചിട്ടികളെക്കുറിച്ച് ആശയങ്ങള്‍ പങ്കുവെക്കുന്നതിനായി പേരാവൂര്‍ നിയോജകമണ്ഡലതലത്തില്‍ പ്രവാസി ബന്ധു സംഗമം നടത്തി. പയഞ്ചേരി എം 2 എച്ച് റസിഡന്‍സിയില്‍ നടന്ന പരിപാടി എംഎല്‍എ അഡ്വ. സണ്ണിജോസഫ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.പി. അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ചിട്ടിയുടെ അവതരണം കെഎസ്എഫ്ഇ സീനിയര്‍ മാനേജര്‍ ടി. രാജ്കുമാര്‍ നടത്തി. കണ്ണൂര്‍ റീജിയണല്‍ മാനേജര്‍ പ്രഭാവതി, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് എന്‍.ടി. റോസമ്മ, കണിച്ചാര്‍ പഞ്ചായത്തു പ്രസിഡന്റ് സെലിന്‍ മാണി, ജില്ലാ പഞ്ചായത്തംഗം മാര്‍ഗ്ഗരറ്റ് ജോസ്, പ്രവാസി സംഘം ഇരിട്ടി ഏറിയ പ്രസിഡന്റ് അജികുമാര്‍, കേരളാ പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സി. അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. കെഎസ്എഫ്ഇ ജനറല്‍ മാനേജര്‍ സുബ്രഹ്മണ്യന്‍ സ്വാഗതവും ഇരിട്ടി ശാഖാ മാനേജര്‍ ടി.എ.ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.
















