അടൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവ് നശിപ്പിക്കാന്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഒന്നാം വാര്‍ഡില്‍ ആറാട്ടുചിറയ്ക്ക് സമീപത്തായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവാണ് വെട്ടിത്തെളിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ശ്രമം നടത്തുന്നത്.
ഇതിനെതിരെ കാ വുമായി ബന്ധപ്പെട്ട കുടുംബങ്ങളും, കാവ് സംരക്ഷണ സമിതിയും ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. ഈ സ്ഥലം റവന്യൂ വകുപ്പിന്റെ അധീനതയില്‍ ആണന്നും ഇവിടെ യാതൊരുവിധ പ്രവര്‍ത്തനവും പാടില്ലെന്നും വില്ലേജ് ഓഫീസില്‍ നിന്ന് പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കിയതായും അറിയുന്നു. വലിപ്പത്തില്‍ ജില്ലയിലെ തന്നെ രണ്ടാമത്തെ കാവായി ആണ് ഇതിനെ കണക്കാക്കുന്നത്.
സര്‍ക്കാര്‍ കാവുകള്‍ സംരക്ഷിക്കാന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനിടെയാണ് ഇതിനെതിരെ പഞ്ചായത്തിന്റെ നീക്കം. കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതര്‍ നിര്‍മ്മാണപ്രവര്‍ത്തനവുമായി എത്തിയപ്പോളാണ് നാട്ടുകാര്‍ ഇടപ്പെട്ടത.് തര്‍ക്കത്തെ തുടര്‍ന്ന് ബദ്ധപ്പെട്ട അധികൃതര്‍ എത്തുകയും ആര്‍ഡിഒ ഓഫിസില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. പഞ്ചായത്ത് ഭാരവാഹികള്‍, കാവ് സംരക്ഷണ സമിതിയംഗങ്ങള്‍, കാവുമായി ബന്ധപ്പെട്ട കുടുബ ക്ഷേത്ര ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഈ സ്ഥലം റവന്യൂവകുപ്പിന്റെ അധീനതയില്‍ ഉള്ളതാണെന്നും പഞ്ചായത്ത് ഇവിടെ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തരുതെന്നും തിരുമാനിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: