ഓമല്ലൂര്‍: പത്തനംതിട്ട ജനസേവാ ട്രസ്റ്റിന്റെയും യുവമോര്‍ച്ച ഓമല്ലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെയും നേതൃത്വത്തില്‍ പത്തനംതിട്ട സബിത ഐ കെയര്‍ ഹോസ്പിറ്റലിന്റെ സഹായത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തുന്നു. 10 ന് രാവിലെ 9 മണി മുതല്‍ ഓമല്ലൂര്‍ ആര്യഭാരതി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്. 8 മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലക്ഷ്മി മനോജ് അദ്ധ്യക്ഷത വഹിക്കും. യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കരുണ്‍ രാജ്, വൈസ് പ്രസിഡന്റ് സുരാജ് കല്ലൂരേത്ത്, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ആര്. പ്രദീപ്, ബിജെപി നിയോജക മണ്ഡലം വൈസ്പ്രസിഡന് റ്റി. വി അഭിലാഷ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: