വടക്കാഞ്ചേരി: പൂമല ഡാമിലെ വെളളത്തിന് നിറം മാറ്റം. നിറയെ വെള്ളമുള്ള ഡാമില്‍ ജലം മുഴുവന്‍ കലങ്ങിമറിഞ്ഞ് ചുവന്ന നിറത്തില്‍ പാട കെട്ടിയ നിലയിലാണ്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജല സേചന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഡാമിലെത്തി പരിശോധന നടത്തി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ശക്തമായ ഇടിയും മിന്നലും ഉണ്ടായിരുന്നു. ഇതിന് തൊട്ടുപുറകെയാണ് വെള്ളത്തിന് നിറമാറ്റം ഉണ്ടായത്. വെള്ളം ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ്നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: