കൊടുങ്ങല്ലൂര്‍: താലൂക്കിലെ തീരദേശത്തുണ്ടായ കടല്‍ക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവരെ പുനരധിവസിപ്പിക്കുവാനും തൊഴില്‍ മേഖല പുന:സ്ഥാപിക്കുവാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ആവശ്യപ്പെട്ടു.
ഇവിടെ പകര്‍ച്ചവ്യാധികളും മാരക രോഗങ്ങളും ഉണ്ടാകാനിടയുള്ളതിനാല്‍ ആരോഗ്യ വകുപ്പ് ജാഗ്രത പുലര്‍ത്തണം.
കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങളും ദുരിതബാധിതരേയും എ.നാഗേഷ് സന്ദര്‍ശിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ. ആര്.അജിഘോഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് പി.എസ്.അനില്‍കുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഗോപിനാഥ്, സി. കെ.പുരുഷോത്തമന്, കെ.പി.ശശിന്ദ്രന്, സെല്വന് മണക്കാട്ടുപടി, ലൈസാ പ്രതാപന് എന്നിവരും ഒപ്പമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: