ഗുരുവായൂര്‍: ആനന്ദന് വധ കേസ്സിലെ ഉന്നത ബന്ധങ്ങള്‍ മറച്ചുവെക്കാന്‍ സി.പി.എമ്മിനെ ഭയക്കുന്ന പോലീസ്ശ്രമിക്കുന്നതായി ബി.ജെ.പി.മണലൂര്‍ നിയോജക മണ്ഡലം കമ്മറ്റി . നാല് പേരെ അറസ്റ്റ് ചെയ്ത് കേസ്സ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് കാണിക്കുന്ന ധൃതി അങ്ങേയറ്റം സംശയാസ്പദമാണ്. ഇവരാകട്ടെ കൊലപാതകം നടക്കുന്നതിനു മുന്‍പു തന്നെ സി.പി.എം.തയ്യാറാക്കി വെച്ച പ്രതി പട്ടികയില്‍ പെട്ടവരാണെന്നും ബി.ജെ.പി.കുറ്റപ്പെടുത്തി.
പ്രതികളില്‍ ഒരാളായ ഫായിസിന്റെ തീവ്രവാദ ബന്ധത്തെ പറ്റിയും അന്വേഷണം നടത്താന്‍ തയ്യാറായിട്ടില്ല. ഈ നിലപാട് തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: