പേരാവൂര്‍: ഡിഫ്ത്തീരിയ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. മണത്തണ കല്ലടിമുക്ക് കുന്നോത്ത് കൂലേത്ത് ഉദയകുമാര്‍-തങ്കമണി ദമ്പതികളുടെ മകള്‍ ശ്രീപാര്‍വതി (14)യാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു മരണം സംഭവിച്ചത്.
പനി ബാധിച്ച് പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പനിയും ചുമയും കൂടുതലായതിനാല്‍ പേരാവൂരിലും പിന്നീട് പരിയാരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതോടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂള്‍് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലും വിദ്യാര്‍ത്ഥിനിയുടെ വീടിനു സമീപത്തെ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളടക്കം നൂറിലധികം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഡിഫ്ത്തീരിയ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ഷങ്ങള്‍ക്കുശേഷമാണ്. സഹോദരന്‍ ആദര്‍ശ്.
















