കണ്ണൂര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പലഭാഗത്തും കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യതയുളളതായി മുന്നറിയിപ്പുണ്ടെന്നും അപകട സാധ്യതയുളളതിനാല്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചു. അടിയന്തിര സാഹചര്യത്തില്‍ കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ ആരംഭിച്ചിട്ടുളള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2732487, 9447141193, 9496007039.
















