കണ്ണൂര്‍: ജില്ലാ കേരളോത്സവത്തില്‍ പങ്കെടുത്ത് ഒന്നാംസ്ഥാനം നേടുകയും സംസ്ഥാനതല കേരളോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടുകയും ചെയ്തവരുടെ യോഗം 8 ന് രാവിലെ 10.30 ന്് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. മത്സരാര്‍ത്ഥികള്‍ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും (ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ്, ബ്രാഞ്ചിന്റെ പേര്) ജില്ലാ കേരളോത്സവ മത്സരത്തിലെ എന്‍ട്രി പാസ്സില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാത്ത മത്സരാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഫോട്ടോയും കൊണ്ടുവരേണ്ടതാണ്. ഫോട്ടോ പതിച്ച എന്‍ട്രി പാസ്സ് ഉള്ളവര്‍ക്ക് മാത്രമേ സംസ്ഥാന കേരളോത്സവ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 2705460.
















