കണ്ണൂര്‍: വിദ്യാഭ്യാസ ശാക്തീകരണ ക്ഷേമ സഹകരണ സംഘമായ ഈക്കോസ് കണ്ണൂരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇജിആര്‍സിയുടെ ആഭിമുഖ്യത്തില്‍ 8, 9, 10 ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കടലറിവ് ശില്‍പശാല നടത്തുന്നു. 29, 30 തിയ്യതികളില്‍ തലശ്ശേരി സെന്റ് പീറ്റേഴ്‌സ് യുപി സ്‌കൂളിലാണ് ശില്‍പശാല നടത്തുന്നത്. ശില്‍പശാലയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൗമസ സൗകര്യം ലഭ്യമായിരിക്കും.
കടലിലെ ജന്തു-സസ്യ ജീവിതം, കടലിന്റെ ചരിത്രസ്വാധീന, അന്തര്‍ദേശീയ ബന്ധങ്ങള്‍, കടല്‍ക്കഥകള്‍, കടല്‍ക്കവിതകള്‍, കടല്‍ച്ചൊല്ലുകള്‍, കടല്‍ ക്വിസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്ലാസുകളും മറ്റ് അനുബന്ധ പഠന പ്രവര്‍ത്തനങ്ങളും അടങ്ങിയ രണ്ട് ദിവസത്തെ ക്യാമ്പാണ് സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60പേര്‍ക്കാണ് ശില്‍പശാലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ഫോണ്‍: 0497 2766059, 9961957825.
















