അഴീക്കല്‍: ശബരിമല അയ്യപ്പസേവാസമാജം അഴീക്കല്‍ അയ്യപ്പയോഗം സംഘടിപ്പിക്കുന്ന മണ്ഡല പൂജാ മഹോത്സവം 6 മുതല്‍ 9 വരെ അഴീക്കല്‍ ശ്രീ അവധൂതമാതാ മന്ദിരം കേന്ദ്രീകരിച്ച് നടക്കും. ഇന്ന് 6.30ന് അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പ്രസന്നയുടെ അധ്യക്ഷതയില്‍ എംഎല്‍എ കെ.എം.ഷാജി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് അനുമോദന സദസ്സ് മഞ്ഞേരിക്കണ്ടി ദാമോദരന്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് 7 മണിക്ക് മാനവിക മൂല്യത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ രാജേഷ് വാര്യര്‍ പൂമംഗലം, 7ന് ശനീശ്വരി സങ്കല്‍പ്പത്തെക്കുറിച്ച് കൊപ്പല്‍ ചന്ദ്രശേഖരനും സംസാരിക്കും. 8ന് ആരോഗ്യവും ആധ്യാത്മികതയും എന്ന വിഷയത്തെക്കുറിച്ച് എ.വി.കേശവന്‍ സംസാരിക്കും. 9ന് ഗാനജ്യോതി കലാരത്‌നം കെ.ജി.ജയന്‍ (ജയവിജയ) അവതരിപ്പിക്കുന്ന ഭക്തി സംഗീത സദസ്സും 7.30ന് അന്നപ്രസാദവും ഉണ്ടായിരിക്കും.
















