തളിപ്പറമ്പ്: കാര്യാമ്പലം അയ്യപ്പക്ഷേത്രത്തിന് നേരെ ചീമുട്ടയെറിഞ്ഞ സംഭവത്തില്‍ ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. സമാധാനം നിലനില്‍ക്കുന്ന കാര്യാമ്പലം പ്രദേശത്ത് അശാന്തിവിതക്കാനുള്ള സാമൂഹ്യവിരുദ്ധരുടെ നീക്കമാണ് ഇതിനു പിന്നിലെന്നും കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ടി.ടി.സോമന്‍ അധ്യക്ഷതവഹിച്ചു. ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, മണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
















