അഴീക്കോട്: യുവമോര്‍ച്ച അഴീക്കോട് നിയോജക മണ്ഡലം സെക്രട്ടറിയുടെ വീട്ടില്‍ റീത്ത് വെച്ചു. കച്ചേരിപ്പാറ സ്വദേശി പി.വി.സുബീഷിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ റീത്ത് വച്ചത്. കഴിഞ്ഞ ദിവസം രാത്രി ശാഖയില്‍ പങ്കെടുത്ത് തിരിച്ച് വരുന്ന വഴി സുബീഷിനെ വന്‍കുളത്ത് വയലില്‍ വച്ച് സിപിഎം പ്രവര്‍ത്തകരായ ബ്രാഞ്ച് സെക്രട്ടറി പ്രശാന്ത്, പി.വിജീഷ്, എം.ഷബിന്‍, ദര്‍വിഷ് തുടങ്ങിയവര്‍ തടഞ്ഞ് വയ്‌ക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. വളപട്ടണം സ്റ്റേഷനില്‍ പരാതി നല്‍കി.
കച്ചേരിപ്പാറയില്‍ രാത്രി സമയത്ത് പുറമെ നിന്ന് വരുന്ന സംഘങ്ങള്‍ കഞ്ചാവ് വില്‍പന നടത്തുന്നതായി അടുത്ത കാലത്തായി ശ്രദ്ധയില്‍പ്പെട്ടത് നാട്ടുകാരെ സംഘടിപ്പിച്ച് ചോദ്യം ചെയ്തതും സൗത്ത് വില്ലേജ് ഓഫീസില്‍ നടന്നു വന്ന ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതതുമാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത് എന്ന് യുവമോര്‍ച്ച അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അര്‍ജ്ജുന്‍ സുബീഷിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിച്ചു. സംഭവത്തില്‍ ആര്‍എസ്എസ് അഴീക്കോട് മണ്ഡല്‍ കാര്യകാരിയും ബിജെപി അഴീക്കോട് പഞ്ചായത്ത് കമ്മറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
















