കണിച്ചുകുളങ്ങര: കലോത്സവത്തിലെ ആദ്യവിജയി ശ്രീപാര്‍വതി. വേദി ഒന്നില്‍ അരങ്ങേറിയ ഹൈസ്‌കൂള്‍ വിഭാഗം നങ്ങ്യാര്‍കൂത്ത് മത്സരത്തില്‍ മാവേലിക്കര സബ് ജില്ലയിലെ കൊയ്‌പ്പള്ളി കാരാണ്മ വിഎസ്എസ്എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി എസ്. ശ്രീപാര്‍വതി എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
പാര്‍വതി നങ്ങ്യാര്‍ കൂത്തിന് പുറമേ സംഘനൃത്തം, സംഘഗാനം, കേരള നടനം, കുച്ചിപ്പുടി എന്നീ ഇനങ്ങളിലും മത്സരിക്കുന്നു. കലാമണ്ഡലം പ്രസന്നകുമാരിയാണ് പരിശീലിപ്പിക്കുന്നത്. ഇതേ സ്‌കൂളിലെ അദ്ധ്യാപകരായ ജയകൃഷ്ണന്‍, ഷീല ദമ്പതികളുടെ മകളാണ്.
















