ആലപ്പുഴ: നഗരത്തിലെ അശരണര്‍ക്ക് അന്നമൊരുക്കുന്ന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിക്ക് പിന്തുണയുമായി അങ്കണവാടി ജീവനക്കാരും ആശ പ്രവര്‍ത്തകരും സാന്ത്വനപരിചരണ രംഗത്തുള്ളവരും.
ജനുവരി ഒന്നിനു തുടക്കമിടുന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷണം വീട്ടിലെത്തിക്കുന്നതിന് നഗരത്തിലെ എല്ലാ വാര്‍ഡുകളിലുമുള്ള കിടപ്പുരോഗികളടക്കമുള്ള അശരണരുടെ പട്ടിക ഡിസംബര്‍ 15 നകം തയാറാക്കി നല്‍കുമെന്ന് അങ്കണവാടി ജീവനക്കാരും ആശ പ്രവര്‍ത്തകരും ഉറപ്പു നല്‍കി.
നഗരസഭ കൗണ്‍സിലര്‍മാരുടെ സഹകരണത്തോടെയാണ് അശരണരുടെ പട്ടിക തയാറാക്കുക. പട്ടിക 15നകം ജില്ലാ സപ്ലൈ ഓഫീസര്‍ക്കു കൈമാറും.
















