കണിച്ചുകുളങ്ങര: ഉച്ചവെയിലില്‍ ബാന്‍ഡ്‌മേള മത്സരം. തളര്‍ന്ന് മത്സരാര്‍ത്ഥികള്‍. രാവിലെ ഒന്‍പതിന് വിഎച്ച്എസ്എസ് മൈതാനത്ത് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന മത്സരം ആരംഭിച്ചത് ഉച്ചയ്‌ക്ക് ഒന്നോടെയാണ്.
പൊരിവെയിലത്ത് മത്സരം നടത്തിയത് വിദ്യാര്‍ഥികളെ തളര്‍ത്തി. പത്ത് ടീമുകളാണ് മത്സരിച്ചത്. രാവിലെ മത്സരിക്കാനുള്ള വേഷം ധരിച്ചെത്തിയ കുട്ടികള്‍ ഭക്ഷണം കഴിച്ചത് മത്സരത്തിന് ശേഷമാണ്.
ഉദ്ഘാടനത്തിന് ശേഷം മത്സരസമയം മാറ്റിയത് ആശങ്കയ്‌ക്കിടയാക്കി. വൈകിട്ടോടെയാണ് മത്സരങ്ങള്‍ പൂര്‍ത്തിയായത്. മുന്‍കാലങ്ങളില്‍ ആദ്യ ഇനമായാണ് ബാന്‍ഡ് മേളം നടത്തിയിരുന്നത്.
















