അരോളി: വടേശ്വരം മഹാശിവക്ഷേത്രത്തില്‍ ഗണപതി പ്രതിഷ്ഠാദിനം 6 ന് ആഘോഷിക്കും. ഗണപതിഹോമം, ഗണേശ സഹസ്രനാമാര്‍ച്ചന, ഗണപതിക്ക് തേങ്ങ മുട്ടല്‍, അധ്യാത്മികപ്രഭാഷണം എന്നീ പരിപാടികള്‍ ഉണ്ടാകും. ഉച്ചയ്‌ക്ക് പ്രസാദസദ്യ നടക്കും. 10 മുതല്‍ 17 വരെ ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത സപ്താഹജ്ഞാനയജ്ഞത്തിന് സംബോധ് ഫൗണ്ടേഷന്‍ കേരള അധ്യക്ഷന്‍ അധ്യാത്മാനന്ദ സരസ്വതി നേതൃത്വം നല്‍കും.
















