നെടുമങ്ങാട്: ആനാട് ശ്രീചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തില്‍ പൂര്‍ണമായും കൃഷ്ണശിലകള്‍ ഉപയോഗിച്ച് പുനരുദ്ധരിയ്‌ക്കുന്ന മഹാക്ഷേത്രത്തിന്റെ ഭിത്തിപ്പണി സമാപിച്ചു. 2015 മാര്‍ച്ച് 22ന് കുളത്തൂര്‍ മഹേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ദേവപ്രശ്‌നത്തെത്തുടര്‍ന്നാണ് ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സേലത്തുനിന്ന് കൊത്തുപണി പൂര്‍ത്തീകരിച്ച ഒന്‍പതു ടണ്‍ (90,000 കെജി) കൃഷ്ണശിലകള്‍ ഉപയോഗിച്ചാണ് ഭിത്തിനിര്‍മാണം പൂര്‍ത്തീകരിച്ചത്. 2016 സപ്തംബര്‍ 2 ന് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി.
പൂര്‍ണമായും തടികളും ചെമ്പുതകിടുകളും ഉപയോഗിച്ചുള്ള മേല്‍ക്കൂരയുടെ നിര്‍മാണത്തിന് നവംബര്‍ 29 ന് തുടക്കം കുറിച്ചു. നെടുമങ്ങാട് താലൂക്കില്‍ കൃഷ്ണശിലയില്‍ നിര്‍മിതമായ ആദ്യ ചാമുണ്ഡേശ്വരീ ദേവീക്ഷേത്രമാണിത്. നെടുമങ്ങാട് കല്ലിംഗല്‍ ജംഗ്ഷനില്‍ നിന്ന് പുലിപ്പാററോഡില്‍ 2 കിലോമീറ്റര്‍ ദൂരത്തിലും ആനാട് ബാങ്ക്ജംഗ്ഷനില്‍ നിന്ന് പുലിപ്പാറ റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരത്തിലും ആണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് 2019 ല്‍ പുനഃപ്രതിഷ്ഠ നടത്തുന്നതിനുള്ള തീവ്രശ്രമത്തിലാണ് ക്ഷേത്ര കമ്മറ്റി.
















