മട്ടാഞ്ചേരി: ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ പ്രൊഫ. കെ.വി.തോമസ് എംപിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. ചെല്ലാനത്ത് ദുരിതാശ്വാസക്യാമ്പിലാണ് സംഭവം. സ്ത്രീകളടക്കമുള്ളവര്‍ തടയാനുണ്ടായിരുന്നു. തീരദേശ മേഖലയ്ക്ക് അടുത്ത് താമസിക്കുന്ന എംപി ദുരിതമേഖലയി ലെത്താന്‍ വൈകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. ചുഴലിക്കാറ്റ് ദുരിതത്തിന്റെ രണ്ടാം ദിവസമാണ് കെ.വി. തോമസ് തീരമേഖല സന്ദര്‍ശിക്കാനെത്തിയത്. ഭരണകൂടത്തിന്റെ അലംഭാവം സൃഷ്ടിച്ച ദുരന്തതീവ്രതയില്‍ വീടുപേക്ഷിച്ചവരാണ് എംപിയെ തടഞ്ഞത്. എംപി എത്തുന്നതറിഞ്ഞ് നേരത്തെ ജനങ്ങള്‍ ദുരിതാശ്വാസ കേന്ദ്രത്തിന്റെ ഗേറ്റ് അടച്ചിരുന്നു. പിന്നീട് പോലീസാണ് ഗേറ്റ് തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: