സല്‍ജി പി.എന്‍.
കട്ടപ്പന: കാഴ്ച ഉള്ളവര്‍ക്കിടയില്‍ അകക്കണ്ണിലെ കാഴ്ചയുമായി സംഗീതത്തില്‍ വിസ്മയം തീര്‍ത്ത് ബിജു. തോപ്രാംകുടി കൊന്നയ്‌ക്കമാലിയില്‍ ബിജു(37) ജന്മനാ അന്ധനാണെങ്കിലും കാഴ്ചയുള്ളവര്‍ക്ക് പോലും എളുപ്പം വഴങ്ങാത്ത കീബോര്‍ഡിലെ ഇദ്ദേഹത്തിന്റെ പ്രകടനം ആരെയും ആകര്‍ഷിക്കുന്നതാണ്. ഗിത്താര്‍, മൗത്ത് ഓര്‍ഗന്‍, ഓടക്കുഴല്‍, ഡ്രംസ് എന്നിവയെല്ലാം നന്നായി വഴങ്ങുന്നതിനൊപ്പം പാട്ടുപാടാനുള്ള കഴിവുമുണ്ട്. പാട്ടിന്റെ വഴിയിലൂടെയുള്ള യാത്രയാണ് ബിജുവിന് ഏറെ ഇഷ്ട്ടമെങ്കിലും ജീവിത ചുറ്റുപാടുകള്‍ അതിന് അനുവദിക്കുന്നില്ല.
കൂലിപ്പണിക്കാരനായ ബാബുവിന്റെയും തങ്കമ്മയുടെയും മകനായാണ് ജനനം. കഷ്ടതകള്‍ള്‍
നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പടവെട്ടി മുന്നേറി. പാട്ടുപാടാനും ഗാനമേളയില്‍ പിന്നണിവായിക്കാനും ബിജുവിന് അവസരം ലഭിക്കാറുണ്ട്. എവിടെ പ്രോഗ്രാമിന് വിളിച്ചാലും പോകും, അതും തനിച്ച്.
സ്വന്തമായുള്ള ഓര്‍ഗണും, ഗിത്താറുമടക്കമുള്ള ഉപകരണങ്ങള്‍ ആരുടെയും സഹായമില്ലാതെ ചുമന്നാണ് യാത്ര. ബസിലെ യാത്രയ്‌ക്കും ആരും ഒപ്പം വേണ്ട. കളമശേരി രാജഗിരി സ്‌കൂളിലെ അദ്ധ്യാപകന്‍ എം.വി. ദിവാകരനാണ് ബിജുവിനെ സംഗീതത്തിന്റെ വഴിയിലൂടെ കൈപിടിച്ച് നടത്തിയത്. 2004ല്‍ ഡിപ്ലോമയും 2009ല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും നേടി.
തനിക്ക് ഒരു ജോലികിട്ടിയാല്‍ അത് മാതാപിതാക്കള്‍ക്ക് ഒരു കൈത്താങ്ങ് ആകുമെന്ന പ്രതീക്ഷയിലല
ാണ് ഈ എളിയ കലാകരന്‍.
ങ്
















