തിരുവനന്തപുരം: വക്കം മൗലവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വക്കം മൗലവിയുടെ ഛായാചിത്ര അനാഛാദനവും പ്രൊഫ. എന്‍.എ.കരീം അവാര്‍ഡുദാനവും നടന്നു. നൂറുല്‍ ഇസ്ലാം സര്‍വകലാശാല പ്രോ-ചാന്‍സലര്‍ എം.എസ്. ഫൈസല്‍ഖാന്‍ ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് കെ.മുരളീധരന്‍ എംഎല്‍എയില്‍ നിന്നും ഏറ്റുവാങ്ങി. പ്രൊഫ. വി.കെ.ദാമോദരന്‍, എ. സുഹൈര്‍, ഡോ കായംകുളം യൂനുസ് എന്നിവരും സംസാരിച്ചു.
















