മലപ്പുറം: ജില്ലയില്‍ മുഴുവന്‍ കുട്ടികള്‍ക്കും എം.ആര്. വാക്സിനേഷന് നല്‍കിയെന്ന് ഉറപ്പ് വരുത്തുന്നതിന് അടുത്ത ആഴ്ച തീവ്ര പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ കചക്ടര് അമിത് മീണ. ഇതിനായി ഒരാഴ്ച തീളുന്ന യോഗങ്ങളും എം.ആര് ഗ്രാമസഭയും ചേരും.
നിലവില്‍ 8,11,530 കുട്ടികളാണ് ഇതുവരെ എം.ആര്. വാക്സിനേഷന് ചെയ്തിട്ടുള്ളത്. ആരോഗ്യ വകുപ്പ് ലക്ഷ്യമിട്ട കുട്ടികളുടെ എണ്ണം 12,31,419മാണ്. ഇത് ഡിസംബര്‍ 16നകം നേടുന്നതിനുള്ള തീവ്രപ്രചരണമാണ് ലക്ഷ്യമിടുന്നത്.
എല്ലാ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലും ഡിസംബര്‍ നാലിന് എംആര്‍ ഗ്രാമസഭകള്‍ ചേരും. ഗ്രാമ സഭ നടക്കുന്ന ദിവസമായ നാലിന് വൈകിട്ട് മൂന്നിന് കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലയിലെ യുവജനസംഘടനകളുടെ യോഗം ചേരും. നെഹ്റു യുവകേന്ദ്ര, എന്‍എസ്എസ് തുടങ്ങിയ സംഘടകളുടെ വാളണ്ടിയേഴ്സാണ് യോഗത്തില്‍ പങ്കെടുക്കുക.
അഞ്ചിന് രാവിലെ 11ന് മത-രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടന പ്രതിനിധികളുടെ യോഗവും ഇതിന്റെ ഭാഗമായി കളക്ട്രേറ്റില്‍ നടക്കും. തുടര്‍ന്ന് ഒരുമണിക്ക് പ്രവാസി സംഘടനകളുടെ പ്രതിനിധികളുടെ യോഗവും ചേരും. ആറിന് രാവിലെ 10ന് കുത്തിവെപ്പില്‍ കുറവ് രേഖപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാന അധ്യപകരുമായി ചര്‍ച്ച നടത്തും. 11 മണിക്ക് വ്യാപരി വ്യവസായി, ടാക്സി ഡ്രൈവര്‍, സ്വകാര്യ ഫാര്മസിസ്റ്റമാര് എന്നിവരുടെ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം നടക്കും. എട്ടിന് രാവിലെ 10.30ന് ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗവും ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: