ടെഹ്‌റാൻ: അമിത താരാരാധന ചിലർക്ക് ചിലപ്പോൾ ഒരു തലവേദനയായി മാറും. അത്തരത്തിൽ അമിത ആരാധന മൂത്ത് സിനിമാനടിയുടെ മുഖം ലഭിക്കാൻ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ പെൺകുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയമാണ്. നമ്മുടെ കഥാനായിക ഇറാൻ സ്വദേശിനിയാണ്. സെഹാർ തബാർ എന്ന 19കാരി ഹോളിവുഡ് സ്വപ്ന സുന്ദരി ആഞ്ജലീന ജൂലിയാകാൻ നടത്തിയത് 52 പ്ലാസ്റ്റിക് സർജറികൾ. ഒടുവിൽ ആഞ്ജലീന ജൂലിക്കു പകരം അവൾക്ക് ലഭിച്ചത് പേടിപ്പെടുത്തുന്ന ഒരു വികൃത മുഖവും.
ഇറാനിലെ ആഞ്ജലീന ജൂലിയെന്ന് പലരും പരിഹസിക്കുന്ന സെഹാറിന്റെ ഇന്‍സ്റ്റഗ്രാം നിറയെ ആഞ്ജലീനയെ അനുകരിച്ച് അവര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്. 3,18,000 ഫോളോവേഴ്സ് അവര്‍ക്കുണ്ട്. അവരില്‍ പലരും ഈ ചെയ്തികളെ അംഗീകരിക്കുന്നില്ലെന്ന് മാത്രം. പ്രേതമെന്നും മറ്റും ചിലര്‍ വിളിക്കുമ്ബോള്‍, മറ്റുപലരും ഇത് വെറും മേക്കപ്പാണെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്യുന്നു.
ആഞ്ജലീനയാകാന്‍ വേണ്ടി മെലിഞ്ഞ സഹാര്‍ 40 കിലോയോളം തൂക്കമാണ് കുറച്ചത്. ഒട്ടിയ കവിളും തടിച്ച ചുണ്ടുകളും മറ്റും സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്തത്. മൂക്കും കവിളെല്ലും ആഞ്ജലീനയെപ്പോലെയാക്കുന്നതിനാണ് സെഹാര്‍ കൂടുതലും കഷ്ടപ്പെട്ടത്. അവരുടെ രൂപമാകെ നശിപ്പിച്ചതും ഈ പരീക്ഷണങ്ങള്‍തന്നെ. ഏതാനും മാസം കൊണ്ടാണ് സെഹാര്‍ തന്റെ ഇഷ്ടനടിയുടെ രൂപത്തിലേക്ക് മാറാനായി ഈ കഷ്ടപ്പാടുകളൊക്കെ സഹിച്ചതെന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: