കാക്കനാട്: തീരദേശ മേഖലകളില്‍ ജാഗ്രതാനിര്‍ദേശം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി. മത്സ്യബന്ധനത്തിന് കടലില്‍ പോയവരോട് അടിയന്തരമായി തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന മത്സ്യബന്ധന തുറമുഖങ്ങളായ ചെല്ലാനം, മുനമ്പം, കൊച്ചി, തോപ്പുംപടി എന്നിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശിച്ചു.
ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ കേരള തീരത്ത് അടുത്ത 48 മണിക്കൂറിനുളളില്‍ 75 കി.മീറ്റര്‍ മുതല്‍ 90 കി.മീ വരെ വേഗതയുളള ശക്തമായ കാറ്റ് വീശാന്‍ സാദ്ധ്യതയുളളതായി കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന തീരദേശ വാക്വേയിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ലെന്ന് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു.സുരക്ഷക്കാവശ്യമായ ലൈഫ് ഗാര്‍ഡുകളെ വാക്വേകളില് വിന്യസിപ്പിച്ചിട്ടുണ്ട്. ഫോട്ടുകൊച്ചി, എളങ്കുന്നപ്പുഴ, മുനമ്പം, തോപ്പുംപടി എന്നീ വിനോദ സഞ്ചാര മേഖലകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: