കൊച്ചി: ബസ്സില്‍ കയറ്റാത്തതിനെയും അശ്ലീല ആംഗ്യം കാണിച്ചതിനെയും ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ കുത്തിപ്പരിക്കേല്‍പ്പിച്ച സ്വകാര്യബസ്സ് ജീവനക്കാര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പും കര്‍ശന നടപടിക്ക്. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനൊപ്പം സ്വകാര്യ ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാനുമാണ് തീരുമാനമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. പോലീസ് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകും.
എറണാകുളം-പൂച്ചാക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മംഗല്യ ബസ്സിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. ബസ് ജീവനക്കാരായ പൂച്ചാക്കല്‍ പനവേലില്‍ ലക്ഷംവീട് താഹിര്‍ മന്‍സിലില്‍ അബ്ദുള്‍ താഹിര്‍ (22), പാണാവള്ളി തച്ചാപറമ്പില്‍ നികര്‍ത്തില്‍ അഭിജിത്ത്, അരൂര്‍ വടക്കുതല പുതിയപുരയ്ക്കല്‍ അജീഷ് എന്നിവരെ സംഭവത്തിന് പിന്നാലെ മരട് പോലീസ് അറസ്റ്റു ചെയ്തിരുന്നു.
എറണാകുളത്ത് നിന്ന് പൂച്ചാക്കലിലേക്ക് പോകുന്നതിനിടെ കഴിഞ്ഞദിവസം വൈകിട്ട് നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനിലാണ് സംഭവം. വാക്ക് തര്‍ക്കം വിദ്യാര്‍ത്ഥികളും ജീവനക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ഇതിനിടെ ജീവനക്കാര്‍ നഖം വെട്ടി ഉപയോഗിച്ച് കുത്തിപരിക്കല്പ്പിച്ചെന്നാണ് കേസ്. വിദ്യാര്‍ത്ഥികളായ അഭിജിത്, ഗോകുല്‍, വിഷ്ണുരാജ്, ഗൗതം കൃഷ്ണ, ജ്യോതിഷ് ജോഷി, അരുണ്‍, അതുല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വിദ്യാര്‍ത്ഥികളോടും യാത്രക്കാരോടും നല്ല രീതിയില്‍ പെരുമാറാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഇതിന് മുന്നോടിയായി യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ബസ് ജീവനക്കാര്‍ക്ക് പലഘട്ടങ്ങളിലായി പരിശീലനം നല്‍കാനാണ് ആലോചിക്കുന്നത്. ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം വരുന്നതോടെ സുരക്ഷിത യാത്ര സ്വകാര്യ ബസ്സുകളിലൊരുക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: