ചാരുംമൂട്: മാവേലിക്കര കോടതിയുടെ വാറണ്ട് കേസിലെ പ്രതിയായ കിളി ബിജുവിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നൂറനാട് പോലീസ് സ്റ്റേഷനിലെ സി പി ഒ ആയഎസ്.രജീന്ദ്രദാസിനെ വധിക്കാന്‍ ശ്രമിച്ച കേസിലെയും പ്രതിയാണ് കൊല്ലം തഴുത്തല തൃക്കോവില്‍വട്ടം ബിജു മന്ദിരത്തില്‍ ബിജു.
സംസ്ഥാനത്തെ പല ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം കാത്തു സൂക്ഷിക്കുന്ന ഇയാള്‍ക്ക് പല കേസ്സുകളില്‍ നിന്നും രക്ഷപ്പെട്ടു പോകാന്‍ അവസരം ലഭിച്ചിരുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി നൂറനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള താമരക്കുളം കൊട്ടയ്‌ക്കാട്ടുശ്ശേരിയില്‍ താമസിച്ചിട്ടും ഇയാളെ കണ്ടെത്തുവാനോ വിവരങ്ങള്‍ ശേഖരിക്കുവാനോ പോലീസുകാര്‍ക്ക് കഴിയാതെ പോയത് വന്‍ വീഴ്ചയാണ്. ചാരുംമൂട്ടിലെ ഒരു ബാറിന്റെ മാനേജര്‍ എന്ന് സ്വയം പരിജയപ്പെടുത്തി കഴിഞ്ഞു വരുന്ന ഇയാളെപ്പറ്റി കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്ന് പോലീസ് പറഞ്ഞു.
















