തിരുവല്ല: ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ വെള്ളാപ്പള്ളി നടേശന് സ്നേഹഭവന പദ്ധതിയിലെ ഒന്പതാമതു വീടിന്റെ നിര്‍മാണം ആരംഭിച്ചു. ബുധനൂര്‍ 1827ാം നമ്പര്‍ കിഴക്ക് ശാഖയിലെ വെളുത്താടത്ത് റജിമോള്‍ സുപ്രഭന്‍ ദമ്പതികള്‍ക്കാണു വെണ്സെക്കുമായി ചേര്‍ന്നു വീട് നിര്‍മിച്ചു നല്‍കുന്നത്. വെണ്സെക്ക് ചെയര്മാന് കോശി സാമുവേല്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. യൂണിയന് ചെയര്മാന് അനില്‍ പി. ശ്രീരംഗം അധ്യക്ഷത വഹിച്ചു. യൂണിയന് വൈസ് ചെയര്മാന് വിജീഷ് മേടയില്‍, കണ്‍വീനര്‍ സുനില്‍ വള്ളിയില്‍, ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി, ശാഖാ യോഗം പ്രസിഡന്റ് കെ.ആര്. മോഹനന്, വൈസ് പ്രസിഡന്റ് പി.ജെ.പ്രഭ, സെക്രട്ടറി പി.കെ. പീതാംബരന്, സിന്ധു എസ്.ബൈജു, രാധാകൃഷ്ണന് പുല്ലാമഠത്തില്‍, സുലു വിജീഷ്, അമ്പിളി മഹേഷ്, വിനീത് മോഹന്‍, വിജിന്‍രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്നു പത്താമത് വീടിന്റെ ശിലാസ്ഥാപനകര്‍മം ആലായില്‍ നടക്കും. പദ്ധതിയിലെ 10 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ദാനം ജനുവരി അവസാനവാരം നടക്കും, ഇതില്‍ അഞ്ച് വീടുകളുടെ നിര്‍മാണം പൂര്‍ണമായും ഏറ്റെടുത്തിരിക്കുന്നതു വെണ്സെക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: